2011 മാർച്ച് 13, ഞായറാഴ്‌ച

പച്ചിലച്ചാര്‍ത്ത്

ന്തെ എന്‍  മലസ്സിലെ  ചില്ലകളെ  കൈവിട്ടു നീ
കേള്‍ക്കാം  എനിക്ക്  പുറത്തെ  ഇടവഴികളില്‍
വസന്തമേ  നിന്‍  നിതാന്തമാം  കാലൊച്ചകള്‍
ഇലകള്‍ കൊഴിഞ്ഞൊരു ശിഖിരങ്ങളില്‍
കുരുവിയും കുയിലും കൂട് കൂട്ടിലാ
തണല്‍ തേടി വന്നെലാ  ആരും ഈ വഴി
വെറുമൊരു പാഴ് മരമായിങ്ങനെ ഞാന്‍
നിന്‍റെ പൂങ്കാവനത്തില്‍ കാലം കഴിക്കുന്നു
മറിഞ്ഞു  വീഴും  മുന്‍പേ നിറച്ചിടുക 
എന്നില്‍  ഇട തൂര്‍ന്നൊരു  പച്ചിലച്ചാര്‍ത്ത്.... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ