2023 മേയ് 10, ബുധനാഴ്‌ച

എന്റെ വ്യെഥകൾ

അലിഞ്ഞു തീരും മുൻപേ അടർന്നുപോയൊരു  ആത്മാവും അർത്ഥമില്ലാതെയായൊരു ജീവിതവും ആടിത്തീർക്കുന്നവൻ, അകംപൊരുളായി നിറഞ്ഞൊരു പ്രഭയിൽ സൂര്യനായി ജൊലിക്കവേ എൻ മുന്നിലിതാ.. പുതു പ്രഭാതങ്ങൾ പ്രതീക്ഷകൾ വിജയങ്ങൾ തീർക്കുന്ന നാളുകൾ അന്ധകാരം ഇനിയില്ല, ഇനിയില്ല  ഇടറുന്ന മനസ്സും കാൽപ്പാടുകളും...വീണ്ടുമൊരു വഴിത്താരയിൽ നടന്നിടട്ടേ

2016 മേയ് 28, ശനിയാഴ്‌ച

കുമ്പസാരം.

എന്നിൽ പെയ്തൊഴിഞ്ഞ മഴക്കുംതലോടി കടന്നു പോയ കാറ്റിനും ഉണ്ട് കട്ടോണ്ട് പോയതിനെ കുറിച്ച് ഒരു കുമ്പസാരം. എന്തെ പെണ്ണെ നീ മാത്രമിങ്ങനെ...

2016 മാർച്ച് 6, ഞായറാഴ്‌ച

മരണം ഒരു നാൾ

ഒരിടത് ജനനം ഒരിടത്ത്...
തേടി ചെന്നവരെ വെറും കയ്യുമായി പറഞ്ഞയച്ചു. കടമകൾ ബാക്കി നിൽക്കെ തിരക്കൊഴിയാത്തവരെ ഇരു കയ്യും കൊണ്ട് പുണരുന്നു നീ. ഹേ മരണമേ നിൻ സൂചനകൾ സുതാര്യമയിരുന്നെങ്കിൽ....

2016 മാർച്ച് 4, വെള്ളിയാഴ്‌ച

ഇഹ ജന്മ പൂർണ്ണതക്കായി..

ഞാൻ വീണ്ടും ആ ഇന്നലകളിലൂടെ ഒന്നുകൂടി നടന്നു, അനന്തമായ വരികളും വാക്കുകളും വർണങ്ങളും  കാഴ്ചകളായി മനസ്സില് നിറയുമ്പോൾ,  ഉള്ളിലെവിടെയോ  തെളിയുന്ന ജീവിതത്തിനു തിരി തെളിയിക്കാൻ  നീ മുഴുമിപ്പിക്കാതെ വിട്ടു പോയ ആ നോവലിനേ കഴിയൂ. ഒരു അധ്യായാതിന്റെ  തുടക്കത്തിനായി ഈ ജീവിതത്തിനു ഒരു ശുഭ പരിസമാപ്തിക്കായി...  ഞാൻ പിന്തുടരുന്നു ഇഹ ജന്മ പൂർണ്ണതക്കായി..

2012 ഡിസംബർ 2, ഞായറാഴ്‌ച

ഓര്‍മക്കുറിപ്പുകള്‍... മുംബായ്.1

                        ഒരു കയ്യില്‍ പ്രണയവും മറു കയ്യില്‍ കുടുംബ ഭാരവും ഏറ്റെടുത്തു പത്തൊമ്പതാം വയസ്സില്‍  മുംബൈയിലേക്ക് കാലിക്കറ്റ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരുപാടു പേരുടെ സഹായം കൊണ്ട് ഒപ്പിച്ചെടുത്ത ഒരു റിസേര്‍വ് ടിക്കെറ്റുമായി നേത്രാവതിയില്‍ യാത്ര തുടങ്ങുമ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 725 രൂപയും കുറേ അമ്പരപ്പും മാത്രമായിരുന്നു... പരിചയമില്ലാത്തവരെ അടുക്കാന്‍ സമ്മതിക്കരുത് ട്രെയിനില്‍ ആര് എന്ത് തന്നാലും വാങ്ങി കഴിക്കരുത്... ഡോറില്‍ നില്‍ക്കരുത്... ജീവിതത്തില്‍ ആദ്യമായി തനിച്ചു കേരളാ സംസ്ഥാനത്തിന് അല്ലെങ്കില്‍ കുറച്ചു കൂടി കടന്നു പറയുകയാണെങ്കില്‍ മലപ്പുറം കോഴിക്കോട്പു അതിര്‍ത്തിയില്‍  ജനിച്ചു ജീവിതം  മുന്നോട്ടു നീങ്ങുന്ന എനിക്ക്റ ഇവിടം വിട്ടു പുറത്തേക്കു  പോവാന്‍ തയ്യാറായ ഒരു പത്തൊന്‍പതു വയസ്സുകാരന് ഈ വാക്കുകളെല്ലാം മനസ്സില്‍ ഭയത്തിന്‍റെ കൊടുംകാറ്റിനു  രൂപം കൊടുക്കുകയായിരുന്നു...അനുസരണയോടെ വളര്‍ന്ന ഒരു പാവം നാട്ടിന്‍ പുറത്തുകാരന്‍റെ മനസ്സിന് അന്ന് അത്രേ ഉറപ്പുണ്ടായിരു. മുംബൈ മഹാനകരത്തെ കുറിച്ച് കേട്ടുമാത്രം പരിചയമുള്ള മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ ഭയം കൂട്ടുകയായിരുന്നു... ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും അകലാന്‍ തുടങ്ങുമ്പോള്‍ ആ ഭയം തണുപ്പ് അരിച്ചിറങ്ങുന്ന ഒരു കൂരിരുള്‍ ആയി മനസ്സില്‍ പടരുകയായിരുന്നു.
ബാഗ്‌ സീറ്നു താഴെ വച്ച് ചെയിന്‍ ഇട്ടു പൂട്ടി താക്കോല്‍ ഭദ്രമായി കഴുത്തിലെ മാലയില്‍ കോര്‍ത്തു. ആരും വന്നു സംസരിക്കാതിരിക്കാന്‍ സ്റ്റേഷന്‍റെ സമീപത്തെ ബുക്ക്‌ സ്റ്റാള്‍ നിന്നും വാങ്ങിയ ഏതോ നോവലിലെ താളുകളിലേക്ക് കണ്ണും നട്ടിരുന്നു... മനസ്സപ്പോഴും വീട്ടു മുറ്റത്ത് നിന്നും പോരാന്‍ മടി കാണിച്ചു നില്‍ക്കുകയായിരുന്നു...

2011 മേയ് 4, ബുധനാഴ്‌ച

നിന്നില്‍ മൗനം നിറയുമ്പോള്‍

ഓര്‍മ്മകള്‍ കൊണ്ട് നീ എന്നെ മുറിവേല്‍പ്പിച്ചു ആ മുറിവില്‍ നിന്നും കിനിഞ്ഞ രക്തം കൊണ്ട് നീ എന്‍ ജീവിത വീഥിയില്‍ വീണ്ടും ചിത്രങ്ങള്‍ രചിക്കുന്നു....
അടുത്താണെന്ന് കരുതിയവരെല്ലാം അടുത്തല്ലെന്നു അറിഞ്ഞപ്പോള്‍ അകമേ തേങ്ങലുകള്‍ മുറുകുന്നു.....

ഇതാണ് ജീവിതം ഇതുമാത്രമാണ് ജീവിതം...
പുതിയ പുതിയ പാഠങ്ങള്‍ നീ പഠിപ്പിക്കുന്നു നന്ദി....
പൊയ്മുഖങ്ങളുമായി വന്നവരില്‍ നീയും ഉണ്ടായിരുന്നോ....?

ഒരു വാക്കിനാല്‍ ഇനിയും എന്നെ തകര്‍ക്കല്ലേ...
നീ മൗനമായി വിട വാങ്ങിയാല്‍ എന്നില്‍ കുറച്ചു നല്ല ഓര്‍മ്മകള്‍ അവശേഷിക്കും അതെങ്കിലും തന്നിട്ട് പോകു....

2011 മാർച്ച് 13, ഞായറാഴ്‌ച

പച്ചിലച്ചാര്‍ത്ത്

ന്തെ എന്‍  മലസ്സിലെ  ചില്ലകളെ  കൈവിട്ടു നീ
കേള്‍ക്കാം  എനിക്ക്  പുറത്തെ  ഇടവഴികളില്‍
വസന്തമേ  നിന്‍  നിതാന്തമാം  കാലൊച്ചകള്‍
ഇലകള്‍ കൊഴിഞ്ഞൊരു ശിഖിരങ്ങളില്‍
കുരുവിയും കുയിലും കൂട് കൂട്ടിലാ
തണല്‍ തേടി വന്നെലാ  ആരും ഈ വഴി
വെറുമൊരു പാഴ് മരമായിങ്ങനെ ഞാന്‍
നിന്‍റെ പൂങ്കാവനത്തില്‍ കാലം കഴിക്കുന്നു
മറിഞ്ഞു  വീഴും  മുന്‍പേ നിറച്ചിടുക 
എന്നില്‍  ഇട തൂര്‍ന്നൊരു  പച്ചിലച്ചാര്‍ത്ത്....