2011 മാർച്ച് 13, ഞായറാഴ്‌ച

ഞാന്‍ എന്ന പ്രവാസിയുടെ ചിന്തകള്‍....


show details 9/24/10
 പച്ചയാം ഒരു ഹൃദയത്തെ
പറിച്ചെറിഞ്ഞു ഈ മണല്‍ കാട്ടില്‍
സ്വച്ചമാം ജീവിതം പടുത്തുയര്‍ത്താന്‍ 
ഒരു കോണില്‍  ഭ്രാന്ധനായി  ഇവിടെ 
സ്വയമണിഞ്ഞ കൈ വിലങ്ങും ഞാനും
സ്വപ്‌നങ്ങള്‍ നൈതൂ ജീവിക്കുന്നു...
മെച്ചമാം സ്വപ്‌നങ്ങള്‍ നൈതെടുത്തു..
പ്രിയതന്‍ കാതുകള്‍ കുളിര്‍പ്പിച്ചു
നിര്‍മലമാം ഒരിറ്റു സ്നേഹത്തിനായി 
കത്തിയെരിയും ഈ  മണല്‍തിട്ടയാല്‍   
കരിഞ്ഞുറഞ്ഞ  പാദങ്ങളും  കരങ്ങളും
കരുവാളിച്ച തന്‍ കവിള്‍ തടവും
കണ്ടവള്‍ കരയുമോ കണ്ടില്ലെന്നു നടിക്കുമോ 
പട്ടു തോല്‍ക്കുമുടലില്‍ ചേര്‍ത്ത് അണെക്കുമോ
ഇവിടെ പാതിര ഇല്ല പരാതിയില്ല
പാരിതോഷികങ്ങളും  ഇല്ല 
പകല്‍ കിനാവ് നെയ്യുന്ന പ്രവാസി മാത്രം. 
കാലമേറെ കൊഴിയുന്നു ഇങ്ങനെ 
നാള്‍ ഒരിക്കല്‍  മലയാളി മണ്ണിനെ പുല്‍കുമ്പോള്‍ 
അവശേഷിക്കുമോ ഈ കൈകുമ്പിളില്‍ 
സ്വച്ചമാം ജീവിതത്തിനായി വല്ലതും...

         


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ