2011 മാർച്ച് 11, വെള്ളിയാഴ്‌ച

സഖിക്കായി വൈകാതെ ...


ഞ്ഞു തുള്ളിയില്‍ ഏഴു വര്‍ണങ്ങള്‍ ചാലിക്കാന്‍
ഈറനണിഞ്ഞ രാഗ സാന്ദ്രമാം പുലര്‍വേളയില്‍
വരാം ഞാന്‍ ഇനിയും... ഇനിയും..,
അകലാനാവില്ലൊരു നാളിലും അണയാനുമേ..
ഒരായിരം പ്രതീക്ഷകളുടെ വാതയനതിനരികെ..
കാത്തിരുന്നെക്കാം ആവോളം കാലം...
വിട പറയട്ടെ ഞാനിവിടെ പൌര്‍ണമിക്കായി..
നിന്‍ പ്രിയതമനായി കൂമ്പി നില്‍ക്കും., 
ആ മിഴികള്‍ തളര്‍ത്തുന്നു എന്‍ 
പ്രണയത്തെയും മോഹങ്ങളെയും...
അറിഞ്ഞിട്ടും പറഞ്ഞിട്ടും
പൊന്‍ പ്രഭയാല്‍ വര്‍ണമേകിയിട്ടും
ഒളി തിങ്ങിയ പാല്‍നിലാവില്‍
നീരാടുവാന്‍ നീ കൊതിക്കുന്നു നിത്യം..
വയ്യ ഇനിയും വയ്യ ഇങ്ങനെ..
എന്നില്‍ നിന്നും കടം കൊണ്ട തിങ്കളേ..
ഉദിച്ചീടുക എന്‍ സഖിക്കായി വൈകാതെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ