2011 മാർച്ച് 11, വെള്ളിയാഴ്‌ച

ചോദ്യങ്ങള്‍......????


വിടെ നിന്നാണ്  വന്നത് എന്നാണ് എന്‍റെ കൂടെ യാത്ര തിരിച്ചത് ഒന്നു എനിക്കറിയില്ല അവള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതും എന്നാണ് അറിയില്ല അതൊന്നും എനിക്കറിയില്ല,ഞാനെന്നും കാത്തിരുന്നത് ആ കണ്ണുകള്‍ തിളങ്ങുന്നത് കാണാനായിരുന്നു പിന്നെ അതു കുറുംബുള്ള  പുഞ്ചിരിയായി മാറും അതല്ലേ എന്നില്‍ പ്രണയം നിറച്ചത്....?ആണോ...? അറിയില്ല ഒന്നും...
പ്രണയം അതു ഏറ്റെടുക്കലോ, വിശ്വസിക്കലോ, ജീവിക്കലോ മാത്രമാണോ..?
പറയാന്‍ എനിക്കറിയില്ല...
കാരണം ഞാന്‍ അറിഞ്ഞു തുടങ്ങുന്നതെ ഒള്ളു...
അവള്‍ തിരിഞ്ഞു നടക്കും മുന്‍പേ  ചോദിച്ചു ഇതാണോ real love..?

എന്നിട്ട് എന്തെ  എന്‍റെ...?

അപൂര്‍ണ്ണമായ ഇത്തരം നിരവതി ചോദ്യങ്ങള്‍ ആയിരുന്നു എന്നും അവള്‍ക്കുണ്ടയിരുന്നത്...
ഇന്നുവരെയുള്ള അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ പറയുമായിരുന്നു ഓരോ ഉത്തരങ്ങള്‍,ശരിയോ തെറ്റോ എന്നറിയില്ല.പകരം എനിക്ക് കിട്ടിയിരുന്നത് ആ കണ്ണുകളില്‍ വിടരുന്ന തിളക്കമായിരുന്നു...ഞാന്‍ കൊതിച്ചതും അത് കാണാനായിരുന്നുവല്ലോ.
  
പക്ഷെ അന്നാദ്യമായി മൌനം എന്നെ വരിഞ്ഞു കെട്ടി.തിളങ്ങുന്ന കണ്ണുകളില്‍ നീര്‍ നിറയുന്നതും കവിളുകള്‍ നനയുന്നതും എല്ലാം ഞാന്‍ അറിയുന്നു കാണുന്നു എന്നിട്ടും  എനിക്കെന്‍റെ ഈ മൌനത്തെ തകര്‍ക്കാന്‍ ആവുന്നില്ല...

ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും പിന്നിട്ട ഈ ഏകാന്ത ജീവിക്ക് ഈ യുവതിയുടെ  വാക്കുകള്‍  ഇത്ര വേദന നല്കുന്നുവോ..?

എന്നെ വിട്ടുകൊടുത്താലും നിങ്ങള്ക്ക് ഞാന്‍ സ്വന്തമാണെന്നു കരുതി ആശ്വസിച്ചു കൂടെ...?

മറുപടി ഇല്ലാത്തതിനാലാവും  അവള്‍ നടന്നു..

അപ്പോഴും മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു ഒരിക്കല്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞു തരാമെന്ന് പ്രണയത്തെ കുറിച്ച് പ്രണയിനിയെ കുറിച്ച്...

കാലം അവളെ വല്ലാതെ മാറ്റിയിരിക്കുന്നു,കണ്ണുകള്‍ക്ക്‌ തിളക്കമില്ല ചുറ്റിലും കറുപ്പ് പടര്‍ന്നും വിരലുകള്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു..
എന്തിനാണ് അവളെന്നെ  തലോടുന്നത്, എന്നെ പുണരുന്നത് മാറില്‍ തല ചായിക്കുന്നത്.
ഈ കല്ലറയില്‍ തണുപ്പില്‍ വിറച്ചും ചൂടില്‍ വെന്തുരുകിയും എത്ര നാള്‍ ഞാന്‍ കഴിയുന്നു എല്ലാ വസന്തത്തിലും ഞാന്‍ അവള്‍ക്കായി പൂക്കള്‍ ഇറുത്തു വച്ചില്ലേ എന്നിട്ടും വന്നില്ലല്ലോ....പിന്നെ എന്തിനു നാളിതുവരെ വരാതെ...ഇപ്പോള്‍ 
എന്തിനാണവള്‍ കരയുന്നത്..
എന്തോ പറയുന്നു സ്വകാര്യമായി... 
എന്താണത് 

ഒരുപോലുള്ള രണ്ടു മനസുകള്‍ക്കിടയില്‍ ജീവനുള്ള മനസുകൊണ്ട് തൊട്ടറിയാന്‍ പറ്റുന്ന ഒരു ആത്മാവുണ്ട് പ്രണയത്തിനു... 
കിട്ടുമെന്ന് ഉറപ്പില്ലാതെ...
അറ്റമില്ലാതെ സ്നേഹിച്ചും...
സ്വപ്‌നങ്ങള്‍ നൈതു കൂട്ടിയും..
ലാളിച്ചും  കൊന്ജിച്ചും  നൊമ്പരപെട്ടും പെടുത്തിയും, ജീവിക്കും 
ഇടയ്ക്കു ഭാഗ്യം കൈവിട്ട നിമിഷത്തില്‍ ഒന്നകലും... തിരികെ  ചെന്ന് കൈ നീട്ടി വിളിക്കാന്‍  മടിക്കും, 
പിന്നെ പിന്നെ ഒരിക്കലും കിട്ടില്ലെന്ന് തോന്നും... ധരിദ്രയാവും  ഹൃദയം കൊണ്ട്...
കടുത്ത ഏകാന്തതയില്‍ ലോകം പടുത്തുയര്‍ത്തും  ,നിറങ്ങള്‍ പാടെ മങ്ങും...
നഷ്ട്ടത്തില്‍ പിറന്ന വേദനകള്‍ മനസിനെ  കുത്തി നോവിക്കുന്നതില്‍ ആനന്ദം കണ്ടെത്തും അവയെ സ്നേഹിക്കും..
നേര്‍ത്ത നേര്‍ത്ത  ശ്വാസങ്ങള്‍ പോലും കഥകള്‍ പറയും...
അവിടെ അവിടെ കാത്തു നില്‍പ്പുണ്ടാകും...
REAL LOVE... വെറുമൊരു വാക്കായി പറഞ്ഞതാണെങ്കിലും വിട്ടുകൊടുത്തു കൊണ്ട് നിങ്ങളെന്നെ എന്നെന്നേക്കുമായി സ്വന്തമാക്കിക്കഴിഞ്ഞു....
അവള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ് എന്‍റെ ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ